തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നത് പണിമുടക്ക് മാത്രമാണ് ഹര്‍ത്താലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കടകള്‍ തുറന്നിരുന്നാല്‍ അടപ്പിക്കേണ്ടതില്ല.
സമരക്കാരെ പ്രകോപിപ്പിക്കുന്ന സാഹചര്യം വ്യാപാരികളും ഒഴിവാക്കണമെന്നും കോടിയേരി പറഞ്ഞു. പണിമുടക്ക് സര്‍ക്കാര്‍ സ്പോണ്‍സേഡല്ല. ശമ്പളമില്ലെങ്കിലും സമരം ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തയാറാകണം.
ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരക്കാര്‍, ജീവനക്കാരെ ഗേറ്റിനുമുന്നില്‍ തടഞ്ഞു
ഡയസ്്നോണ് പ്രഖ്യാപനം കോടതി ഉത്തരവിനെ തുടര്‍ന്നാണ്. കോടതിയുടെ സമരത്തിലെ ഇടപെടല്‍ ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണ്. നാവടക്കൂ പണിയെടുക്കൂ എന്ന നിലപാടാണ് കോടിതിയുടേതെന്നും കോടിയേരി വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക