നാട്ടുകാരുടെ മനസില്‍ നിന്നും മായിച്ചു കളയാന്‍ ആഗ്രഹിക്കുന്ന സ്വന്തം സിനിമയെക്കുറിച്ച് രാജമൗലി . തന്റെ ആദ്യസിനിമയായി സ്റ്റുഡന്റ് നമ്പർ 1 ആണ് മറക്കാൻ ആഗ്രഹിക്കുന്ന ചിത്രമെന്നും അതൊരു ക്രഞ്ച് സിനിമയാണെന്നും രാജമൗലി പറഞ്ഞു. പേളി മാണി നടത്തിയ അഭിമുഖത്തിലിയാരുന്നു സംവിധായകന്റെ തുറന്നു പറച്ചിൽ.
അതേസമയം, ബോക് ഓഫീസിൽ ആർആർആറിന്റെ തേരോട്ടം തുടരുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ടുതന്നെ അഞ്ഞൂറ് കോടി ക്ലബ്ബിൽ ചിത്രം ഇടം നേടി.
കേരളത്തിൽ നിന്ന് പത്തുകോടി ഗ്രോസ് കളക്ഷൻ പിന്നിട്ട് ഗംഭീര റിപ്പോർട്ടുമായി കുതിക്കുകയാണ് ആർ ആർ ആർ. ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി ഒരുക്കിയ ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രം ബോക്സ് ഓഫീസിൽ ഇനിയും റെക്കോഡുകൾ തിരുത്തുമെന്നാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്.
ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് ‘ആർആർആർ’. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹിക ജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുക ആയിരുന്നു. പിന്നാലെ മാർച്ച് 25നാണ് ചിത്രം റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക