തിരുവനന്തപുരം: മാധ്യമസ്ഥാപനത്തിന് മുന്നിലെ സമരം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അസഹിഷ്ണുതയാണ് ഇതിന് പിന്നിലെന്നും വിമർശനമുണ്ടായാൽ മാധ്യമസ്ഥാപനങ്ങളുടെ മുന്നിലേക്ക് പ്രതിഷേധം നയിക്കുകയല്ല വേണ്ടതെന്നും സതീശൻ പറഞ്ഞു.
ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ല, മറിച്ച് ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് എന്തായാലും നിലപാട് ഐഎൻടിയുസിയെ അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജനങ്ങളുടെ കരണത്തടിക്കാൻ ആർക്കും അവകാശമില്ലെന്നും സതീശൻ വ്യക്തമാക്കി. വ്യക്തി സ്വാതന്ത്ര്യങ്ങൾ നിഷേധിക്കരുത്.
ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണെന്ന് രമേശ് ചെന്നിത്തല
നിങ്ങൾ ജോലിക്ക് പോകേണ്ടെന്നും പുറത്തിറങ്ങരുതെന്നും പറയാൻ ആർക്കും അവകാശമില്ല, പണിമുടക്കാനും പണിമുടക്കാതിരിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. അത് ഒരു വലിയ ആവശ്യത്തിന് വേണ്ടിയാണ്.
റോഡിലിറങ്ങുന്നവരെ തടയാൻ ആർക്കും അവകാശമില്ല. മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ഇതാണോ നവ കേരളം. ഇനിയിത്തരം പണിമുടക്കുകൾ വരുമ്പോൾ കൃത്യമായ കാര്യങ്ങൾ അറിയിക്കും. തെരുവിലിറങ്ങി വെല്ലുവിളിച്ചാൽ അത് ഏത് ട്രേഡ് യൂണിയനായാലും അംഗീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക