നാടിനാവശ്യമായത് ചെയ്യുന്നതില്‍ നിന്ന് സർക്കാർ ഒളിച്ചോടുവാൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും.
കുതിച്ചുയർന്ന് ഇന്ധനവില, ഇടിവ് രേഖപ്പെടുത്തി ക്രൂഡ് ഓയിൽ വില
സില്‍വര്‍ ലൈനില്‍ നിലപാട് ആവർത്തിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. സംസ്ഥാനത്തെ മഹാഭൂരിപക്ഷവും കെ റെയിലിനെ അനുകൂലിക്കുന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബഹളം വയ്ക്കുന്നുണ്ടെങ്കിലും ജനങ്ങളിൽ പലരും വികസനം ആഗ്രഹിക്കുന്നവരു തന്നെയാണ്. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. മാത്രമല്ല, ദേശീയപാതാ വികസനത്തിനെതിരെ എത്തിയവര്‍ക്ക് പിന്നീട് പശ്ചാത്താപത്തിന് ഒരു കണിക പോലും ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക