ഇന്ധനവില വർധനവിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. വിഷയത്തിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപിമാര്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വിജയ് ചൗക്കിലാണ് പ്രതിഷേധം നടന്നത്. ജനങ്ങള്‍ ദുരിതത്തിലാണെന്നും വില വർധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
രാജ്യ വ്യാപക പ്രതിഷേധം ഇതിനുള്ള ആദ്യ പടിയാണെന്നും എല്ലാ പാര്‍ട്ടികളേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കുകയായിരുന്നു വിജയ് ചൗക്കില്‍. അതേസമയം, ഇന്ധനവില വർധനവിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക