തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ആറുദിവസത്തിന് ശേഷമാണ് സ്വര്‍ണവില വർധിക്കുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്.
ഇതോടെ ഗ്രാമിന് 4810 രൂപയും പവന് 38,480 രൂപയുമായി. മാർച്ച് 25നാണ് അവസാനമായി സ്വർണവില വർധിച്ചത്. മാർച്ച് 26, 27 ദിവസങ്ങളിൽ വില മാറ്റമില്ലാതെ തുടർന്നു.
സംസ്ഥാന മദ്യനയത്തിൽ തിരുത്തൽ വേണമെന്ന് സൂചിപ്പിച്ച് ജോസ് കെ മാണി
28, 29,30 ദിവസങ്ങളിൽ വില കുറഞ്ഞു. ഇന്നലെ വില മാറ്റമില്ലാതെ തുടർന്നു. ഒരു പവന് 38,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4765 രൂപയും.
കഴിഞ്ഞ മാസം സ്വർണം പവന് 40,000 രൂപ കടന്നിരുന്നു. മാർച്ച് 9 ന് രാവിലെയായിരുന്നു ഒരു പവന് 40,560 രൂപയും ഗ്രാമിന് 5070 രൂപയുമായത്. മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് മാർച്ചിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക