ആലപ്പുഴ: സംസ്ഥാന മദ്യനയത്തിൽ തിരുത്തൽ വേണമെന്ന് സൂചിപ്പിച്ച് കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. മദ്യനയത്തിൽ ആശങ്ക ഉണ്ടെങ്കിൽ തിരുത്തൽ വേണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ചില ഇടങ്ങളിൽ ആശങ്ക ഉണ്ട്. തിരുത്തേണ്ടതെങ്കിൽ തിരുത്തണമെന്നും ജോസ് കെ മാണി പറഞ്ഞു. കെ റെയിൽ സംബന്ധിച്ച നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്.
ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് മാത്രമേ മുന്നോട്ട് പോകൂ. ചിലയിടങ്ങളിൽ തെറ്റിധാരണ പരത്താൻ ശ്രമം നടക്കുന്നുണ്ട് എന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക