ഉഷ്ണ തരംഗം ഉത്തരേന്ത്യയിൽ അടുത്ത അഞ്ച് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉഷ്ണതരംഗം ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ.
തിരിച്ചടി നേരിട്ട് ജിയോ, നഷ്ടപെട്ടത് 93 ലക്ഷം വരിക്കാരെ
ഈ മാസം അഞ്ചിന് ശേഷം താപനില 40 ഡിഗ്രി വരെ ഉയര്‍ന്നേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അണ്ടിപ്പരിപ്പടക്കം ചേര്‍ത്ത മുട്ടറോസ്റ്റ്; എംഎല്‍എയുടെ പരാതിയില്‍ വിശദീകരണവുമായി ഹോട്ടലുകാർ
122 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ വിധത്തില്‍ ഉത്തരേന്ത്യയില്‍ ചൂട് വർധിക്കുന്നത്. ഹിമാചല്‍ പ്രദേശ്, ജമ്മു, വിദര്‍ഭ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഉഷ്ണതരംഗം ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ചൂട് ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക