സിൽവർ ലൈനിനെതിരെ പ്രക്ഷോഭം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് യുഡിഎഫ്. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം ചേരും. ഈ മാസം എട്ടിനാണ് യോഗം വിളിച്ചിരിക്കുന്നത്.
ചലച്ചിത്ര, നാടക നടന് കൈനകരി തങ്കരാജ് അന്തരിച്ചു
പരിസ്ഥിതി സന്തുലനത്തോടെ നടപ്പിലാക്കുന്ന ആധുനിക രീതി ലോകത്താകെ സ്വീകരിക്കുമ്പോൾ കേരളം തിരഞ്ഞെടുക്കുന്നത് പരിസ്ഥിതിയെ ആകെ തകിടം മറിക്കുന്ന വികസന പ്രക്രിയയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
ഈ മാസം എട്ടിന് നടക്കുന്ന യോഗം വി ഡി സതീശന്റെ വസതിയിലാണ് ചേരുന്നത്. കാലത്തിനു പിന്നേ നടക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിരടയാളക്കല്ലിടൽ നിർത്തിവച്ചിരുന്നു. സാമൂഹികാഘാത പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിന്റേതാണ് തീരുമാനം. സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക