വളരെ മുൻപ് തന്നെ സിനിമാ ലോകത്ത് സുഹൃത്ബന്ധം ഉണ്ടാക്കിയവരാണ് ഭാവനയും കുഞ്ചാക്കോ ബോബനും. നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചാക്കോച്ചന്റെ കുഞ്ഞിനെ ചേർത്ത് പിടിച്ചുള്ള ഭാവനയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയ കുഞ്ചോക്കോയും.
സിനിമാ-സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്ട്രേറ്റ്
പച്ച സാരിയിൽ അതിസുന്ദരിയാണ് ഭാവന. പ്രിയയും തനിയ്ക്കൊപ്പമുള്ള ഭാവനയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ‘എനിയ്ക്ക് നിന്നെ കാണാൻ സാധിച്ചില്ലെങ്കിലും എന്റെ കുഞ്ഞിന് അപ്രതീക്ഷിതമായി നിന്നെ കണ്ടുമുട്ടുവാനുള്ള അവസരം ലഭിച്ചു, നീ ഇപ്പോഴും സന്തോഷവതിയും ധൈര്യശാലിയും ആയിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു’ എന്നും ചാക്കോച്ചൻ കുറിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക