ന്യൂഡല്‍ഹി: പത്തുവര്‍ഷത്തെ ഉഭയകക്ഷി വാണിജ്യ, വ്യാപാരനേട്ടങ്ങള്‍ ലക്ഷ്യമിട്ട് സമഗ്ര സാമ്പത്തിക സഹകരണത്തിന് ഇന്ത്യയും ഓസ്ട്രേലിയയും. ഇന്ത്യയുടെ 96.4 ശതമാനം ഉത്പന്നങ്ങളുടെ കയറ്റുമതിക്കും ആസ്ട്രേലിയയുടെ 85 ശതമാനം ഇറക്കുമതിക്കും നികുതി ഒഴിവായേക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ശനിയാഴ്ച നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇതുസംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പുവെച്ചത്. തുണിത്തരങ്ങള്‍, തുകല്‍, ചില കാര്‍ഷികോത്പന്നങ്ങള്‍, മത്സ്യമേഖല, കായിക ഉത്പന്നങ്ങള്‍ തുടങ്ങി ഇന്ത്യയുടെ6000 മേഖലകള്‍ക്ക് കരാര്‍ നേട്ടമാകുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും 6000 മേഖലകള്‍ക്ക് കരാര്‍ നേട്ടമാകുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക