പാചകവാതക-ഇന്ധന വിലക്കയറ്റത്തിനെതിരെ ആഞ്ഞടിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. രാജ്യവ്യാപകമായി നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് കുതിര വണ്ടി-കാളവണ്ടി യാത്രയും ധര്‍ണ്ണയും സംഘടിപ്പിക്കും. ഏപ്രിൽ ഏഴിനാണ് പ്രതിഷേധം നടത്തുക.
ഇത് ലെഫ്റ്റനന്റ് റാമിന്റെ ‘അഫ്രീൻ’; ദുൽഖർ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ
രാജ്ഭവനിലേക്ക് സ്കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി എന്നിവയില്‍ യാത്രനടത്തിയും പ്രതീകാത്മക പ്രതിഷേധം നടത്തുവാനാണ് തീരുമാനം.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശന് എന്നിവരായിരിക്കും രാജ്ഭവന് മാര്‍ച്ചിന് നേതൃത്വം നൽകുക. വിലക്കയറ്റ മുക്തഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തി മൂന്ന് ഘട്ടമായിട്ടാണ് കോൺഗ്രസിന്റെ പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക