കൊച്ചി: വിവാഹ വാഗ്ദാനം നല്കി വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ മലയിന്‍കീഴ് എസ്എച്ച്ഒ ആയിരുന്ന എ വി സൈജുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കൂടിയാണ് സൈജു.
ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിചയത്തിലാകുന്നത്.
ഇവര്‍ തന്റെ പേരിലുള്ള കടകള്‍ മറ്റൊരാള്‍ക്ക് വാടകയ്ക്കു നല്‍കിയിരുന്നു. വാടകക്കാരുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മലയിന്‍കീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്ഐയായിരുന്ന സൈജുവിനെ പരിചയപ്പെട്ടത്.
2019ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതി.
പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചുവെന്നും ഇവര്പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറിൽ വീട്ടിലെത്തി വീണ്ടും ശാരീരികബന്ധത്തിന് നിർബന്ധിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
പരാതിയെ തുടർന്ന് സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. കേസിൽ പ്രതിയായ സൈജു അവധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക