സംസ്ഥാനത്തെ ഹോട്ടലുകളിൽ വില നിയന്ത്രണം നടപ്പിലാക്കുന്നതിനായി പുതിയ നടപടി. ഇതിനായി പുതിയ ബില്ലിന്റെ സാധ്യത പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ പറഞ്ഞു.
ഇപ്പോൾ ഭക്ഷണത്തിന് വില നിശ്ചയിക്കുവാനുള്ള അധികാരം ഹോട്ടലുടമക്കാണെന്നും അദ്ദേഹം പറഞ്ഞു, എന്നാൽ ഹോട്ടലിൽ പ്രദർശിപ്പിച്ച വിലയേക്കാൾ കൂടുതൽ വില ഈടാക്കി എങ്കിൽ ഇതിനെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കും, ഒപ്പം മിനിമം ചാര്‍ജിന്റെ ദൂരം കുറക്കും
വിഷു, ഈസ്റ്റര്‍, പെരുന്നാള്‍ സീസണില്‍ കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുന്നവര്‍ക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കും. അതേസമയം, ഭക്ഷണത്തിന് അമിതവില ഈടാക്കിയത് ചൂണ്ടിക്കാണിച്ച തന്നെ ട്രോളുകള്‍ ഉണ്ടാക്കി അപഹസിക്കുകയാണെന്ന് ചിത്തരഞ്ജന് എംഎല്‍എ പറഞ്ഞു. മത്സ്യത്തൊഴിലാളിയുടെ മകനായ തന്റെ ധാര്‍മികരോഷമാണ് അമിത വിലയ്ക്ക് എതിരായ പരാതിയിലൂടെ പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക