ഇത്തവണയും തൃശൂർ പൂരം കോവിഡ് മാനദണ്ഡൽ പാലിച്ച് നടക്കും. ഇത് സംബന്ധിച്ച് വിലയിരുത്താൻ യോഗം ചേർന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം. എല്ലാ ചടങ്ങുകളോടെയും പൂരം നടത്തുവാൻ തന്നെയാണ് തീരുമാനം.
വിവിധ വകുപ്പുകള്‍ പൂരത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം.
ഹോട്ടലുകളിൽ വില നിയന്ത്രണത്തിന് പുതിയ ബില്ലിന്റെ സാധ്യത പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി
ഏപ്രില്‍ പകുതിയോടെ വീണ്ടും മന്ത്രിതല യോഗം ചേർന്ന് തീരുമാനമെടുക്കും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പൂരം എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താന്‍ സാധിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങളിൽ സംസ്ഥാനത്ത് വലിയ ഇളവുകൾ വന്ന സാഹചര്യത്തിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക