നടി വിമലാ രാമനും നടന് വിനയ് റായ്യും വിവാഹിതരാകുന്നു. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും ഒന്നിച്ചുള്ള പ്രണയചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.
വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്ന് ഇരുവരോടും അടുത്തവൃത്തങ്ങൾ പറഞ്ഞു.
പൊയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല രാമൻ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സുരേഷ് ഗോപിയ്ക്കൊപ്പം ടൈം എന്ന ചിത്രത്തില്‍ നായികയായി മലയാള സിനിമയിലെത്തി.
പ്രണയകാലം, കോളേജ് കുമാരന്, നസ്രാണി, കല്‍ക്കത്ത ന്യൂസ്, ചാട്ടം, ഡാം 999 തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ നായികയായി എത്തി. ഗ്രാന്‍മയാണ് വിമലയുടെ ഏറ്റവും പുതിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക