തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
20 രൂപ ഉയർന്ന് 4800 രൂപയാണ് ഇന്ന് വില. ഒരുപവൻ സ്വർണത്തിന് 160 രൂപയുടെ വർധനവ് ഉണ്ടായി. 38400 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. സംസ്ഥാനത്ത് ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 38240 രൂപയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക