കൊച്ചി: ദിലീപുൾപ്പെട്ട വധഗൂഢാലോചന കേസിലെ പ്രതി സൈബർ ഹാക്കർ സായ് ശങ്കർ അറസ്റ്റിൽ. തെളിവ് നശിപ്പിച്ച കേസിലാണ് അറസ്റ്റ്.
201,204 വകുപ്പുകൾ ചുമത്തി ആണ് അറസ്റ്റ്. എല്ലാകാര്യങ്ങളും വെളിപ്പെടുത്താമെന്ന് സായ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. സായി ശങ്കരിന്റെ രഹസ്യ മൊഴി എടുക്കും. ശേഷം ഇന്ന് കോടതിൽ ഹാജരാക്കും.
ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. പുട്ടപർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി അന്വേഷണ സംഘത്തിന് മുന്നില് കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയത് ആണെന്നും തെളിവുകൾ നശിപ്പിച്ചിട്ടില്ല എന്നും സായി ശങ്കർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക