തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസിൽ ഷാഹിദ കമാലിന് അനുകൂലമായി നിലപാടെടുത്ത് ലോകായുക്ത. വിദ്യാഭ്യാസ യോഗ്യത വ്യാജ രേഖയാണെന്ന് തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത പറയുന്നു.
കേസില്‍ പരാതിക്കാർക്ക് വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു.
അതേസമയം, ഷാഹിത കമാലിനെതിരെ ലോകായുക്ത വിമർശനം ഉന്നയിച്ചു. വനിത കമ്മീഷൻ അംഗമാകുന്നത് മുമ്പ് ഷാഹിത ചെയ്തത് പൊതു പ്രവർത്തകർക്ക് ചേരാത്തത്. തെര. മത്സരിച്ചപ്പോൾ വ്യാജ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയത് ചൂണ്ടികാട്ടിയാണ് വിമർശനം.
മുത്തങ്ങയിലെ അതിര്‍ത്തി ചെക്പോസ്റ്റില്‍ കെ.എസ്.ആര്.ടി.സി ബസില്‍ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു
ഷാഹിത കമാൽ കമ്മീഷൻ അംഗമായ ശേഷമാണ് ഡെലിറ്റ് നേടിയത്. ഇത് വ്യാജമാണെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞില്ല. തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത തെറ്റായ രേഖപ്പെടുത്തിയെന്ന് ഷാഹിത കമാലും ലോകായുക്തയിൽ സമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക