തൃശ്ശൂർ: വൃക്ക മാറ്റിവെക്കാൻ ധനസഹായം ചോദിച്ച് എത്തിയ ആൾക്ക് സ്വന്തം വൃക്ക തന്നെ നൽകി തൃശ്ശൂർ പള്ള് സ്വദേശി 43കാരനായ ഷൈജു.
അന്തിക്കാട് സ്വദേശിയായ സുമേഷിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ധനസഹായം ആവശ്യപ്പെട്ട് ഒമ്പത് മാസം മുമ്പ് ഒരു കൂട്ടം ആളുകൾ ഷൈജുവിന്റടുത്ത് വന്നിരുന്നു. പണം സ്വരൂപിക്കുന്നതിനായി നിരവധി പേരെ കാണുന്നതിനൊപ്പമായിരുന്നു ഷൈജുവിനേയും ഇവർ കണ്ടത്.
വേറെ വൃക്ക യോജിക്കാതെ വന്നപ്പോൾ സുമേഷിന് ജീവിതത്തിലേക്ക് തിരികെ വരാനുള്ള പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. അങ്ങനെയാണ് വൃക്ക നൽകാൻ ഷൈജു തയ്യാറായത്. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ. വൃക്ക നൽകുന്നത് കൊണ്ട് യാതൊരുവിധ ആരോഗ്യപ്രശ്നവും ഉണ്ടാവില്ല.ഇത്തരം പ്രവർത്തനങ്ങളിലൂടെ കുറെ മനുഷ്യരുടെ ജീവിതം രക്ഷപെടുമെന്നും ഷൈജു കൂട്ടിച്ചേർത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക