കണ്ണൂരിൽ സിപിഎം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി.
എന്നാല്‍ പാര്‍ട്ടി അധ്യക്ഷയും കെപിസിസിയും പറഞ്ഞത് താന്‍ അനുസരിച്ചു. കെ.വി.തോമസ് സെമിനാറില്‍ പങ്കെടുത്തത് അദ്ദേഹത്തിന്റെ തീരുമാനമെന്നും തരൂര്‍ പറഞ്ഞു.പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് സോണിയാ ഗാന്ധിയോട് സംസാരിച്ചു.
കെപിസിസി അധ്യക്ഷന്റെ നിലപാട് നമ്മൾ അംഗീകരിക്കണമല്ലോ. പോകാതിരിക്കുന്നതാണ് നല്ലതെന്ന് അവർ പറഞ്ഞു. പാർട്ടി പ്രസിഡന്റ് പോകേണ്ടെന്ന് പറഞ്ഞാൽ പോകില്ലെന്ന് വ്യക്തമാക്കി.
വ്യക്തിപരമായി ആഗ്രഹമുണ്ടെങ്കിലും ഒരു പാർട്ടിയുടെ അംഗമായ ഞാൻ പാർട്ടി അധ്യക്ഷയുടെ വാക്കുകളെ ബഹുമാനിക്കുന്നു. കെ.വി.തോമസ് അദ്ദേഹത്തിന്റെ തീരുമാനം എടുത്തു. അതിനെക്കുറിച്ച് അദ്ദേഹം തന്നെ പറയട്ടെ’– തരൂർ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക