ഇസ്ലാമാബാദ്: ഇന്ത്യയെ പുകഴ്ത്തിക്കാെണ്ട് ഇമ്രാൻ ഖാൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ പാകിസ്താൻ പ്രതിപക്ഷ നേതാവും മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകളുമായ മറിയം നവാസ് ഷരീഫ് രംഗത്തെത്തി.
ഇന്ത്യയോട് അത്രയും സ്നേഹമാണെങ്കിൽ അങ്ങോട്ട് പോയിക്കൂടേയെന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് അവിശ്വാസ വോട്ടെടുപ്പ് നേരിടുന്ന ഇമ്രാൻ ഖാനോട് മറിയത്തിന്റെ ചോദ്യം.
അധികാരം നഷ്ടപ്പെടുമെന്നായപ്പോൾ ഇമ്രാന് സമനില തെറ്റിയെന്നും അവർ ആരോപിച്ചു.
പാകിസ്താനിലെ ജീവിതം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പോവൂ,’ എന്നാണ് മറിയം നവാസ് ഷെരീഫ് ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക