തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയരുന്നു. തുടർച്ചയായ വർധനവ് ആണ് സ്വർണവിലയിൽ രേഖപ്പെടുത്തുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4860 രൂപയാണ് വില. ഇന്നലെ 35 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 280 രൂപയുടെ വർധനവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 38880 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക