നടി ദീപിക പദുക്കോണ്‍ ആദ്യമായും അവസാനമായും എഴുതിയത് എന്ന് പറഞ്ഞ് കവിത പങ്കുവെച്ചിരിക്കുകയാണ് .പന്ത്രണ്ടാം വയസില്‍ താൻ എഴുതിയത് എന്ന് പറഞ്ഞാണ് ദീപിക പദുക്കോണ്‍ ‘ഐ ആം’ എന്ന പേരിലുള്ള കവിത പങ്കുവെച്ചിരിക്കുന്നത്. മികച്ച കവിതയാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ശകുൻ ബത്ര സംവിധാനം ചെയ്ത ‘ഗെഹരായിയാം’ ആണ് ദീപിക പദുക്കോണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
നസറുദ്ദീൻ ഷാ, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, രജത് കപൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കബീര്‍ കത്പാലിയ, സവേര മേഹ്ത എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. നിതേഷ് ഭാട്യയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്.
സിദ്ധാന്ത് ചതുര്‍വേദി നായകനായ ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് ദീപിക പദുക്കോണ്‍ രംഗത്ത് എത്തിയിരുന്നു.ഒരു കലാകാരിയെന്ന നിലയില്‍ ‘ഗെഹരായിയാമി’ലെ ‘അലിഷ’ എനിക്ക് മികച്ച അനുഭവമായിരുന്നു. ‘ഗെഹരായിയാം’ എന്ന ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങളും ആഹ്ലാദഭരിതയാക്കുന്നതാണ്. എല്ലാവരോടും നന്ദിയുണ്ട് തനിക്കെന്ന് ദീപിക പദുക്കോണ്‍ പറഞ്ഞിരുന്നു.
പത്താൻ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദീപിക ഇപ്പോള്‍. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകനാകുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപികയ്ക്ക് ചിത്രം ഏറെ പ്രതീക്ഷയുള്ള ഒന്നാണ്.
നേരത്തെ ‘ഓം ശാന്തി ഓം’, ‘ചെന്നൈ എക്സ്പ്രസ്’, ‘ഹാപ്പി ന്യൂ ഇയര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ദീപികയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആക്ഷന്‍ ഡ്രാമ വിഭാഗത്തിൽപ്പെടുന്നതാണ് ചിത്രം. 2020ന്റെ അവസാനം ചിത്രീകരണമാരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. സിദ്ധാര്‍ഥ് ആനന്ദാണ് ‘പത്താനി’ന്റെ സംവിധായകന്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക