ദളപതി വിജയ് നായകനാകുന്ന ബീസ്റ്റ് റിലീസ് ചെയ്യാനിരിക്കുകയാണ്. അടുത്തിടെയാണ് ചിത്രത്തിന് കുവൈറ്റ് വിലക്ക് ഏർപ്പെടുത്തിയത്. ചിത്രത്തിൽ ഇസ്ലാമിക ഭീകരതയും പാകിസ്ഥാനെതിരെയുള്ള പരാമര്ശങ്ങളുമുണ്ടെന്നതായിരുന്നു വിലക്ക് ഏർപ്പെടുത്തുവാനുള്ള കാരണം. ഇപ്പോഴിതാ ഖത്തർ കൂടി ചിത്രത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് കെ.എസ്.ആര്.ടി.സിയും സ്വിഫ്ടും സ്പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും
ഇതേ കാരണങ്ങൾ കൊണ്ട് തന്നെയാണ് ഖത്തറും ചിത്രത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, യുഎഇ , ബഹറിന്‍, ഒമാന്‍ എന്നീ രാജ്യങ്ങൾ പിജി 15 സര്‍ട്ടിഫിക്കറ്റോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിട്ടുണ്ട്. കുവൈറ്റിന് പിന്നാലെ ഖത്തറിലും വിലക്ക് ഏര്‍പ്പെടുത്തിയത് സിനിമയുടെ ജിസിസി കളക്ഷനെ വലിയ രീതിയിൽ തന്നെ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക