പാലോട്: ഇന്ധനവില വര്‍ദ്ധനവിനെതിരെ വേറിട്ട പ്രതിഷേധ സമരവുമായി ഡി.വൈ.എഫ്.ഐ കുറുപുഴ മേഖലാകമ്മിറ്റി. പത്ത് രൂപക്ക് ഒന്നര ലിറ്റര്‍ പെട്രോള്‍ നല്‍കിയായിരുന്നു പ്രതിഷേധം.
കുറുപുഴ ജംഗ്ഷനില്‍ നടന്ന പരിപാടി വിതുര ബ്ലോക്ക് കമ്മിറ്റി അംഗം ഷിജു ഉദ്ഘാടനം ചെയ്തു. സി.പി.എം കുറുപുഴ ബ്രാഞ്ച് അംഗം രാമചന്ദ്രന് പെട്രോള്‍ വിതരണം ചെയ്തു. സജിത്ത്, അരുണ്‍, ആനന്ദ്, ഫാരിസ്, വിപിന്‍, അഭിനന്ദ്, അതുല്‍, ഷിജിന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക