തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് കെ.എസ്.ആര്.ടി.സിയും സ്വിഫ്ടും സ്പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും. 11 മുതല്‍ 18 വരെയാണ് സ്പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുക. സാധാരണ സര്‍വീസുകള്‍ക്കു പുറമെ 34 സൂപ്പര്‍ ക്ലാസ് ബസുകളുണ്ടാകും. പ്രധാന റൂട്ടുകളില്‍ അധിക സര്‍വ്വീസുകളും കെ.എസ്.ആര്.ടി.സി ക്രമീകരിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ബുക്കിംഗിന് www.online.keralartc.com,
ആപ്പ്: enteksrtc
എ.സി സ്ലീപ്പര്‍
കണിയാപുരം- തിരുവനന്തപുരം- ബംഗളൂരു (നാഗര്‍കോവില്‍ തിരുനെല്‍വേലി വഴി), തിരുവനന്തപുരം- ബംഗളൂരു (ആലപ്പുഴ വൈറ്റില തൃശ്ശൂര്‍ കോയമ്ബത്തൂര്‍ സേലം വഴി). ബംഗളൂരു -തിരുവനന്തപുരം (സേലം, കോയമ്ബത്തൂര്‍, തൃശ്ശൂര്‍, ആലപ്പുഴ വഴി), എറണാകുളം – ബംഗളൂരു (സേലം,കോയമ്പത്തൂര്‍, തൃശ്ശൂര്‍ വഴി)
എ.സി സെമി സ്ലീപ്പര്‍
പത്തനംതിട്ട- ബംഗളൂരു (കോട്ടയം, തൃശ്ശൂര്‍, കോയമ്ബത്തൂര്‍ വഴി), കോഴിക്കോട്- ബംഗളൂരു, കോഴിക്കോട് മൈസൂര്‍
നോണ്‍ എ.സി ഡീലക്സ്
തിരുവനന്തപുരം-കണ്ണൂര്‍, മാനന്തവാടി- തിരുവനന്തപുരം, സുല്‍ത്താന്‍ ബത്തേരി – തിരുവനന്തപുരം, തിരുവനന്തപുരം- വൈറ്റില- ആലപ്പുഴ വഴി സുല്‍ത്താന്‍ബത്തേരി, തിരുവനന്തപുരം- കോട്ടയം- തൃശ്ശൂര്‍- കോഴിക്കോട്, തിരുവനന്തപുരം- എറണാകുളം -കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക