കാസർകോട്: വീട്ടുകാർ ഗേറ്റിനടുത്തുനിന്ന് ക്ഷേത്രത്തിൽനിന്നുള്ള കാഴ്ചവരവ് കാണുന്നതിനിടെ വീട്ടിൽനിന്ന് 33 പവൻ മോഷ്ടിച്ചു.
കുഡ്ലു മീപ്പുഗിരിയിലെ കെ.ലോകേഷിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി ഒൻപതരയോടെ മോഷണം നടന്നത്. മോഷണം പോയത് കിടപ്പുമുറിയിലെ തുറന്നിട്ട അലമാരയിൽനിന്ന് 33.25 പവനാണ്.
ഉദയഗിരി വിഷ്ണുമൂർത്തി ക്ഷേത്രതക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടത്തിയ കാഴ്ചവരവിനിടെയാണ് സംഭവം നടന്നത് .
തുറന്നുകിടന്ന വീടിനകത്തേക്ക് കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽനിന്ന് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. നാല് മാല, രണ്ട് ലോക്കറ്റ്, പാദസരം, 13 സെറ്റ് കമ്മൽ, അഞ്ച് സെറ്റ് വള, മറ്റ് ആഭരണങ്ങൾ എന്നിവ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.
വീട്ടുകാർ തിരികെയെത്തുയെത്തുമ്പോൾ ഒരാൾ വീട്ടിൽനിന്നിറങ്ങി മതിൽചാടി ഓടുന്നത് കണ്ടിരുന്നു. നാട്ടുകാരും പോലീസും ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക