കണ്ണൂരിൽ നടന്ന സിപിഎം പാർടി കോൺഗ്രസിന്റെ ഭാഗമായി നടത്തിയ സെമിനാറിൽ കോൺഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുത്തതിൽ പ്രതിഷേധിച്ച് ജന്മനാടായ കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ പ്രതീകാത്മക ശവമഞ്ചവുമായി പ്രകടനം നടത്തി.
കുമ്പളങ്ങി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്.
കെ വി തോമസിന്റെ ചിത്രം പതിപ്പിച്ച കോലത്തില്‍ ചെരുപ്പുമാല അണിയിച്ചായിരുന്നു മാര്‍ച്ച്. ‘തിരുത തോമാ, യൂദാസേ, കോൺഗ്രസ് ഒന്നായി പറയുന്നു, വെളിയില്‍ ഞങ്ങളിറക്കില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധത്തിനിടെ ഉയര്‍ന്നു.
തെക്കേ അറ്റത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് ശേഷം ശവമഞ്ചം വടക്ക് പെരുമ്പടപ്പ് പാലത്തിൽനിന്ന് കായലിലേക്ക് തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക