കോഴിക്കറി എന്നും മലയാളികൾക്ക് ഒരു വീക്ക്നെസ്സ് തന്നെയാണ്. നല്ല നാടൻ കോഴിക്കറി നല്ല എരിവും പുളിയുമൊക്കെ ചേർത്ത് ഉണടാക്കിയതാണെങ്കിലോ..? മറ്റൊന്നും വേണ്ട അല്ലെ, മലയാളികൾക്ക് മാത്രമല്ല, ഭക്ഷണപ്രിയരായവർക്കെല്ലാം ഇത് പ്രിയപ്പെട്ട ഒരു വിഭവം തന്നെയായിരിക്കും. എന്നാലിന്ന് നമുക്ക് കോഴിക്കറി തന്നെ ഉണ്ടാക്കി നോക്കാം.
കോഴിക്കറിയിലേക്ക് ആവശ്യമായ സാധനങ്ങൾ;
കോഴിയിറച്ചി – 1 കിലോ
കുരുമുളക് തരു തരിപ്പായി ചതച്ച് എടുത്തത് – 2 ടേബിള്‍സ്പൂണ്‍
നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍
സവാള – 3, (കനം കുറച്ച് അരിഞ്ഞത്)
തക്കാളി – 1 ( നീളത്തില്‍ അരിഞ്ഞത്)
പച്ചമുളക് – 2 ( നീളത്തില്‍ അരിഞ്ഞത് )
ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്
വെളുത്തുള്ളി – 5 അല്ലി ചതച്ചെടുത്തത്
കറിവേപ്പില – രണ്ട് തണ്ട്
മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍
ഗരംമസാല / ചിക്കന്‍ മസാല – ഒരു ടി സ്പൂണ്‍
മല്ലി പൊടി – രണ്ട് ടി സ്പൂണ്‍
പെരുംജീരകം പൊടിച്ചത് – 1/4 ടി സ്പൂണ്‍
എണ്ണ – 4 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കരളിന്റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ
തയ്യാറാക്കുന്ന വിധം;
ചെറിയ കഷണങ്ങള്‍ ആക്കി നന്നായി കഴുകി വൃത്തിയാക്കിയ കോഴിയിറച്ചി എടുക്കുക. ഇതിലേക്ക് ചതച്ചെടുത്ത കുരുമുളകും, മഞ്ഞള്‍പ്പൊടിയും കുറച്ച് നാരങ്ങ നീര് ചേര്‍ത്ത് നന്നായി തേച്ചു പിടുപ്പിക്കുക. അര മണിക്കൂര്‍ ഇത് ഫ്രിഡ്ജിൽ വക്കണം.
ശേഷം, ഒരു പാനില്‍ എണ്ണ ചൂടാകി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. കറിവേപ്പിലയും തുടർന്ന് അരിഞ്ഞെടുത്ത സവാളയും കൂടി ചേര്‍ത്ത് നന്നായി വഴറ്റുക. സവാള വഴറ്റുമ്പോൾ തന്നെ കുറച്ച് ഉപ്പ് ചേർത്ത് കൊടുത്താൽ വളരെ എളുപ്പത്തിൽ വഴന്നു കിട്ടും. സവാളയുടെ നിറം ബ്രൗണ്‍ നിറമായി മാറി തുടങ്ങുമ്പോള്‍ തീ കുറച്ചു വച്ച് ഇതിലേക്ക് ഗരംമസാലയും മല്ലിപൊടിയും പെരുംജീരകവും ചേര്‍ത്ത് നന്നായി വഴറ്റുക.
നാവിൽ കൊതിയൂറും ചിക്കൻ സ്റ്റൂ.. തയ്യാറാക്കാം വളരെ ഈസിയായി
പച്ചമണം മാറുമ്പോള്‍ മാറ്റി വച്ചിരിക്കുന്ന കോഴിയിറച്ചി ചേർത്ത് കൊടുക്കുക. തക്കാളിയും പച്ചമുളകും ഇതിലേക്ക് ചേർക്കണം. ഇത് നന്നായി ഇളക്കുക. ശേഷം മസാല ചിക്കന്‍ കഷണങ്ങളില്‍ നന്നായി പിടിച്ചിട്ടുണ്ടെന്ന് ഉറപ്പായ ശേഷം അര കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. ഇത് ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. വെള്ളം ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പാക്കണം. അടിയിൽ പിടിക്കാനുള്ള അവസരം ഉണ്ടാക്കരുത്.
കഞ്ഞിയോ ചോറോ ആകട്ടെ, നല്ല മാങ്ങാ ചമ്മന്തി കൂടി വിളമ്പിയാലോ…!
ഇറച്ചി നന്നായി വെന്തു കഴിയുമ്പോള്‍ അടപ്പ് മാറ്റി കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക. കരിയാതെ ശ്രദ്ദിക്കണം. മസാലയൊക്കെ പിടിച്ച് നന്നായി വെന്തു കഴിഞ്ഞാൽ ചാര് കുറുകി വരുന്നുണ്ടെന്ന് മനസിലായത് തീ അണക്കുക. ഇനി അപ്പമോ ചപ്പാത്തിയോ ചോറോ.. എന്തിനൊപ്പമായാലും നല്ല നാടൻ കോഴിക്കറി കൂട്ടി ഊണ് ജോറാക്കാം..
പ്രതികരിക്കാൻ ഇവിടെ എഴുതുക