ചെമ്മീൻ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. ഉണക്ക ചെമ്മീനും പച്ചയും എല്ലാം തന്നെ പല രീതിയിലും പാചകം ചെയ്യുന്നവരും ഉണ്ടാകും. ഇടക്ക് വീട്ടിൽ കഞ്ഞിയോ മറ്റോ വിളമ്പുമ്പോഴെങ്കിലും ഒരിത്തിരി ചെമ്മീൻ ചമ്മന്തി ഉണ്ടായിരുന്നെങ്കിലെന്ന് പരിഭവം പറഞ്ഞ് കാണില്ലേ.. മിക്കവാറും എല്ലാവരും ആ പരാതി പറഞ്ഞു കാണും. വളരെ എളുപ്പത്തിൽ തന്നെ വളരെ കുറച്ച് സാധനങ്ങൾ വച്ചുകൊണ്ടു തന്നെ ഉണ്ടാക്കാനാകുന്ന ഒന്നാണ് ചെമ്മീൻ ചമ്മന്തി. നമുക്ക് ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം..
ആവശ്യമായ സാധനങ്ങൾ;
ഉണക്ക ചെമ്മീന്‍ – 50 ഗ്രാം
വറ്റല്‍ മുളക് – 2 – 4 എണ്ണം
കുഞ്ഞുള്ളി – 2
പച്ചമാങ്ങ അല്ലെങ്കില്‍ പുളി – ആവശ്യത്തിന്
അര മുറി തേങ്ങ തിരുമ്മിയത്
ഉപ്പ് – പാകത്തിന്
എങ്ങനെ തയ്യാറാക്കാം;
ഒരു പാൻ എടുത്ത് അടുപ്പിൽ വച്ച് അതിലേക്ക് ചെമ്മീൻ ഇടുക. ഇത് ചെറിയ തോതിൽ നന്നായി ചൂടാക്കി എടുക്കുക. ഇതിലേക്ക് വറ്റൽ മുളക് ചേർക്കേണ്ടതുണ്ട്. അതിനായി വറ്റൽ മുളക് ചുട്ടെടുക്കണം. വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പച്ചമാങ്ങയും ഉപ്പും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. കുറച്ച് കട്ടിയിൽ തന്നെ അരച്ചെടുക്കുന്നതാണ് നല്ലതും രുചികരവും. ചമ്മന്തി എളുപ്പത്തിൽ തന്നെ തയ്യാറായിട്ടുണ്ട്. ഇനി കഞ്ഞിയോ ചോറോ ആയിക്കോട്ടെ, ചമ്മന്തി ഇല്ലെന്ന പരിഭവം വേണ്ട..
പ്രതികരിക്കാൻ ഇവിടെ എഴുതുക