ദളപതി വിജയ് നായകനാകുന്ന ‘ബീസ്റ്റ്’ പുതിയ ടീസര്‍ എത്തി. ‘ബീസ്റ്റ്’ ലോകത്തില്‍ നിന്നുമുള്ള ശബ്ദങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. കോമഡി ആക്ഷന്‍ എന്റര്ടെയ്നര് ആയ ചിത്രം പ്രേക്ഷകര്‍ക്കൊരു വിരുന്ന് തന്നെയാകുമെന്നാണ് ടീസറുകള്‍ സൂചിപ്പിക്കുന്നത്.
ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകന് നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.
പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. മലയാളി താരം ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. സണ്‍ പിക്ചേഴ്സ് നിര്‍മാണം. ചിത്രം ഏപ്രില്‍ 13ന് റിലീസിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക