കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു കെ പൗലോസ് ഇന്ന് വിചാരണ കോടതിക്ക് മുന്നില്‍ ഹാജരാകും.
കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി.
ബൈജു പൗലോസ് വിചാരണ കോടതിയില്‍ ഹാജരാവുക ഇന്ന് 11 മണിക്കാണ്.
നടിയെ ആക്രമിച്ച കേസിലെ രേഖകള്‍ കോടതിയില്‍ നിന്നും ചോര്‍ന്നെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
തുടര്‍ന്ന് ഉദ്യോഗസ്ഥന് ബൈജു പൗലോസ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി നിര്‍ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക