കെഎസ്ഇബി സത്യഗ്രഹ സമരത്തിൽ സമവായ ചർച്ച ഇന്ന് നടക്കുവാൻ സാധ്യത. കെഎസ്ഇബി ചെയർമാനെതിരായ ഓഫീസേഴ്സ് അസോസിയേഷന്റെ അനിശ്ചിതകാല സത്യഗ്രഹ സമരത്തിലാണ് ഇന്ന് ചർച്ച നടക്കുവാൻ സാധ്യത. പ്രശ്നം ബോർഡ് തലത്തിൽ തന്നെ പരിഹരിക്കുവാൻ വകുപ്പ് മന്ത്രി കൂടിയായ കെ.കൃഷ്ണൻകുട്ടി നിർദേശം നൽകിയിരുന്നു.
ഗതാഗത നിയമം ലംഘിക്കുന്നവർക്ക് നിയമനമില്ല; പൊലീസ് ഡ്രൈവർ നിയമനത്തിൽ മാറ്റംവരുന്നു
സംഘടന നേതാക്കളുടെ വിശദീകരണം പരിശോധിച്ചതിനു ശേഷം സസ്പെൻഷൻ കുറ്റപത്രത്തിൽ തുടർന്നുള്ള നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ എക്സി.എഞ്ചിനീയർ ജാസ്മിൻ ഭാനുവിന്റെ സസ്പെൻഷൻ അവസാനിപ്പിച്ച് ഇന്ന് ഉത്തരവ് പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക