ഇനി യൂബർ പഴയ ആളല്ല.. അടിമുടി മാറ്റം കൊണ്ടുവരാൻ ഉറപ്പിച്ചിരിക്കുകയാണ് യൂബർ. വിമാനടിക്കറ്റ്, ട്രെയിൻ, ബസ് എന്നിവ ഇനി മുതൽ യൂബറിൽ ബുക്ക് ചെയ്യുവാൻ സാധിക്കും. അതിനു കൂടിയുള്ള സൗകര്യം ഒരുക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള ഓപ്ഷൻ വൈകാതെ തന്നെ യൂബർ ആപ്പിൽ ലഭ്യമാകുകയും ചെയ്യും.
20 ദിവസം, വേതനം കോടികള്‍; പ്രതിഫലം ഇരട്ടിയാക്കി ഉയര്‍ത്തി നയന്‍താര
പുതിയ ഫീച്ചർ യുകെയിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി. ഇപ്പോൾ ഉപഭോക്താക്കൾക്ക് ക്യാബുകൾ മാത്രമാണ് ആപ്പിൽ ബുക്ക് ചെയ്യുവാൻ സാധിക്കുക.
കെഎം ഷാജിയുടെ ഭാര്യയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
ഭാവിയിൽ ഹോട്ടൽ ബുക്കിംഗ് കൂടി ആപ്പിലൂടെ സാധ്യമാകുമെന്നും കമ്പനി വ്യക്തമാക്കി. മുൻനിര പങ്കാളികളെ യൂബർ ആപ്പിലേക്ക് സംയോജിപ്പിച്ച് തടസങ്ങളില്ലാത്ത ഡോർ ടു ഡോർ യാത്രാ അനുഭവം സൃഷ്ടിക്കാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക