ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം നൽകി ഓൺലൈൻ സെല്ലിങ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഹെൽത്ത് പ്ലസ് എന്ന പേരിൽ ഡിജിറ്റൽ ഹെൽത്ത്കെയർ മാർക്കറ്റ് പ്ലേസ് പ്ലാറ്റ്ഫോം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്ലിപ്കാർട്ട്. ഫ്ലിപ്പ്കാർട്ട് ഹെൽത്ത് പ്ലസ് സേവനം രാജ്യത്തുടനീളമുള്ള തങ്ങളുടെ ആവശ്യക്കാർക്ക് ഇനി മരുന്നുകളും ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുകയാണ്.
എഫ്21 പ്രോ ശ്രേണിയില്‍ പുതിയ സ്മാര്‍ട്ട്ഫോണുകളുമായി ഒപ്പോ
ഗുണമേന്മയുള്ള മരുന്നുകൾ സാധാരണക്കാർക്കുൾപ്പെടെ താങ്ങാനാവുന്ന വിലയിൽ വിതരണം ചെയ്യുന്നു എന്നതാണ് പ്രത്യേകത. ടാറ്റ 1 എംജി, ഫാർമസി, നെറ്റ്മെഡ്സ് തുടങ്ങിയ ആപ്പുകൾ ഏറ്റെടുക്കാനും ഫ്ലിപ്കാർട്ട് തയ്യാറെടുക്കുന്നുണ്ട്.
കെ എസ് ഇ ബി സ്റ്റാളിലെത്തൂ; വൈദ്യുതി ബില്ലിൽ ലാഭം കൊയ്യൂ
മിതമായ നിരക്കിൽ മരുന്നുകൾ വിതരണം ചെയ്യുന്നതിനായി, രാജ്യത്തുടനീളമുള്ള Sastasundar.com ഹെൽത്ത് കെയർ ശൃംഖലയുമായി ഒരുമിച്ച് പ്രവർത്തിക്കുകയാണ് ഫ്ലിപ്കാർട്ട്. യഥാർത്ഥ മരുന്നുകളും ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളും സ്വതന്ത്ര വിൽപ്പനക്കാരിൽ നിന്ന് ഉപഭോക്താവിന്റെ വീട്ടുവാതിൽക്കൽ എത്തിക്കുകയാണ് പുതിയ സേവനത്തിലൂടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക