കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ വിഷു റംസാൻ ഖാദി മേളയിൽ ചൂരൽ ഉൽപന്നങ്ങൾ വാങ്ങാൻ ആളുകളുടെ വൻതിരക്ക്.
വയനാട്ടിലെ ആദിവാസി സ്ത്രീകൾ ഉൽപാദിപ്പിക്കുന്ന ചൂരൽ ഉൽപന്നങ്ങളാണ് മേളയിലുള്ളത്. 11475 രൂപയുടെ ചെക്ക് ഊഞ്ഞാലാണ് മേളയിലെ താരം.
ഓവൽ ഊഞ്ഞാൽ, ബേബി ചെയർ, ഗോവ ചെയർ, ഡയമണ്ട് ചെയർ, കൽവാരി ചെയർ, ഡിലക്സ് ചെയർ എന്നിവയും ഇവിടെയുണ്ട്. മേള മെയ് മൂന്നിന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക