തിരുവനന്തപുരം: ഗതാഗത നിയമങ്ങൾ ലംഘിച്ച് ശിക്ഷിക്കപ്പെടുന്നവർക്ക് പൊലീസിൽ നിയമനം ലഭിക്കില്ല.
പൊലീസ് ഡ്രെെവറായി നിയമനം നേടുന്നവരിൽ മിക്കവരും മദ്യപിച്ച് വണ്ടിയോടിച്ചതിനും അമിത വേഗതയിൽ വാഹനമോടിച്ചതിനും ശിക്ഷിക്കപ്പെട്ടവരാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നീക്കം.
ഇതിനായുള്ള ചട്ടഭേദഗതിയെക്കുറിച്ച് പഠിക്കാൻ ബറ്റാലിയൻ എഡിജിപിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു.പൊലീസ് കോൺസ്റ്റബിൾ, പൊലീസ് ഡ്രെെവർ തസ്തികയിലേക്ക് യോഗ്യത നേടിയാൽ ഉദ്യോഗാർത്ഥിയെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തും.
പക്ഷെ നിലവിലെ ചട്ടപ്രകാരം മോട്ടോർ വാഹന നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെട്ടാൽ അത് നിയമനത്തിന് തടസ്സമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക