മോട്ടറോള ഒടുവില്‍ മോട്ടോ ജി 52 വിപണിയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഈ പുതിയ, സ്മാര്‍ട്ട്ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത് യൂറോപ്പിലാണ്.
നിലവില്‍ ഇന്ത്യയില്‍ 13,999 രൂപയ്ക്ക് വില്‍ക്കുന്ന മോട്ടോ ജി 51 ന്റെ പിന്‍ഗാമിയാണ് മോട്ടോ ജി 52. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 480 പ്രോസസറുമായാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരുന്നത്.
പഞ്ച്-ഹോള്‍ ഡിസ്പ്ലേ, Qualcomm Snapdragon 680SoC ഉള്‍പ്പെടെയുള്ള രസകരമായ സവിശേഷതകളുമായാണ് മോട്ടോ ജി52 വരുന്നത്.
4 ജിബി റാമിനൊപ്പം. 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറ ഉള്‍പ്പെടുന്ന പിന്‍ഭാഗത്ത് ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത. ഡിസ്പ്ലേ 90hZ റിഫ്രഷ് റേറ്റും പിന്തുണയ്ക്കുന്നു.
4GB + 128GB സ്റ്റോറേജ് വേരിയന്റിന് EUR 249 (ഏകദേശം 20,600 രൂപ) വിലയിലാണ് ജി52 പുറത്തിറക്കിയിരിക്കുന്നത്. ചാര്‍ക്കോള്‍ ഗ്രേ, പോര്‍സലൈന്‍ വൈറ്റ് എന്നിവയുള്‍പ്പെടെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. വരും ആഴ്ചകളില്‍ യൂറോപ്യന്‍ വിപണികളില്‍ ഫോണ്‍ പ്രീ-ഓര്‍ഡറുകള്‍ക്കായി ലഭ്യമാകും.
ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും മോട്ടറോള ഇതുവരെ പങ്കുവെച്ചിട്ടില്ല. എന്നാല്‍ മോട്ടോ ജി 51 ഇന്ത്യയില്‍ അവതരിപ്പിച്ചത് കണക്കിലെടുക്കുമ്പോള്‍, ഇതും ഇന്ത്യയില്‍ പുറത്തിറക്കിയേക്കും.
6.6 ഇഞ്ച് ഫുള്‍-എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് മോട്ടോ ജി52-ല്‍ 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റിനുള്ള പിന്തുണയുണ്ട്. ഡിസ്പ്ലേയ്ക്ക് 402ppi പിക്സല്‍ സാന്ദ്രതയും 87.70 ശതമാനം സ്ക്രീന്‍-ടു-ബോഡി അനുപാതവും 20:9 വീക്ഷണാനുപാതവുമുണ്ട്. 4 ജിബി റാമും 128 ജിബി സ്റ്റോറേജും സഹിതം ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 680 SoC ആണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക