കോഴിക്കോട്: സംസ്ഥാനത്ത് മത സൗഹാർദ്ദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നുവെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ. അടുത്ത കാലത്തെ പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുന്നു.
മത സൗഹാർദം എന്നും ഉയർത്തിപ്പിടിച്ചു മാതൃകയാക്കി ഇതിനെ നേരിടണം. മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്ക് മലയാളികൾ കീഴടങ്ങരുത്. എന്നും മത സൗഹാർദം ഉയർത്തിപ്പിടിച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക