മുംബൈ: ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. രാത്രി ഏഴരയ്ക്ക് മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം.
ജയം തുടരാൻ രാജസ്ഥാൻ വരുമ്പോള്‍ വിജയവഴിയിൽ തിരിച്ചെത്താനാണ് ഗുജറാത്തിന്റെ ലക്ഷ്യം.
സീസണിലെ ഏറ്റവും സന്തുലിതമായ നിരയാണ് രാജസ്ഥാൻ റോയല്‍സ്. ദേവ്ദത്ത് പടിക്കലിന് ഓപ്പണിങ്ങിലേക്ക് പ്രമോഷൻ നൽകിയതിലൂടെ മുൻനിര കൂടുതൽ കരുത്തായി.
നായകൻ സഞ്ജു സാംസണിന് പുറമെ ഷിമ്രോൺ ഹെറ്റ്മെയർ, റാസ്സി വാൻഡർ ഡസൻ, റിയാൻ പരാഗ് എന്നിങ്ങനെ പവർഹിറ്റർമാർ നിരവധി. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹൽ, ആര് അശ്വിൻ എന്നിവരടങ്ങുന്ന ബൗളിംഗിലും ആശങ്കയില്ല. ലഖ്നൗവിനെ തോൽപ്പിച്ചെത്തുന്ന രാജസ്ഥാന് ഒന്നാംസ്ഥാനം ഉറപ്പിക്കുക കൂടി ലക്ഷ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക