ലഖ്നൗ: മുസ്ലിം വനിതകൾക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കി പ്രസംഗിച്ച ബജ്റംഗ് മുനി ദാസ് അറസ്റ്റിലായി.
സീതാപൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഖൈരാബാദിലെ മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദസിൻ ആശ്രമത്തിന്റെ നടത്തിപ്പുകാരനാണ് ബജ്റംഗ് മുനി ദാസ്.
പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന ഒരു ഘോഷയാത്രയിലാണ് ഇയാൾ മുസ്ലിം സ്ത്രീകൾക്ക് നേരം ബലാത്സംഗ ഭീഷണി മുഴക്കിയത്.
ഏപ്രില്‍ രണ്ടിന് സീതാപൂർ ജില്ലയിലാണ് സംഭവം. ഘോഷയാത്ര മുസ്ലിം പളളിക്ക് മുമ്പിൽ എത്തിയപ്പോഴായിരുന്നു മുസ്ലിം സ്ത്രീകൾക്ക് ബലാത്സംഗ ആഹ്വാനം നടത്തിയത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനമുയർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക