ഒടുവിൽ കാത്തിരിപ്പുകൾ അവസാനിച്ചു. ബോളിവുഡ് ആകെ ഇന്ന് ആഘോഷനിറവിലാണ്. ദീർഘ നാളായുള്ള പ്രണയത്തിനും കാത്തിരിപ്പിനും ഒടുവിൽ രൺബീറും ആലിയ ഭട്ടും ഇന്ന് വിവാഹിതരാകും. വലിയ ഒരുക്കങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി ആലിയ-റൺബീർ വിവാഹത്തിനായി നടക്കുന്നത്. 450 അതിഥികളാകും വിവാഹത്തിൽ പങ്കെടുക്കയെന്നാണ് വിവരം.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് വിഷമിപ്പിക്കുന്നോ…? പുതിനയിലയിൽ പരിഹാരമുണ്ട്
ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ചയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹത്തിൽ പങ്കെടുക്കും. ബോളിവുഡ് ആകെ തരംഗമായി മാറിയ സെലിബ്രിറ്റി ഡിസൈനർ സഭ്യ സാച്ചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
കറിവേപ്പില കളയാനുള്ളതല്ല, പല രോഗങ്ങൾക്കും മികച്ച ഒറ്റമൂലി
അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തിൽ ഉപയോഗിച്ചത് സഭ്യ സാച്ചി തയ്യാറാക്കിയ വസ്ത്രമായിരുന്നു. വിവാഹ ദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക