ഇന്ന് എല്ലാവരും ഓൺലൈൻ വഴിയാണ് മിക്കവരും പണമിടപാടുകൾ നടത്താറുള്ളത്. അതാണ് എല്ലാവർക്കും സൗകര്യവും. കോവിഡ് മഹാമാരി കൂടി ശക്തമായപ്പോൾ എല്ലാവരും ഓൺലൈൻ രീതിയിലേക്ക് മാറി എന്ന് തന്നെ പറയാം. സൗജന്യമായി ഓരോരുത്തർക്കും പണമിടപാട് നടത്തുവാനാകും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. മാത്രമല്ല, ബാങ്കുകളിൽ പോയി വരി നിൽക്കുകയോ മറ്റാരെയെങ്കിലും ആശ്രയിക്കുകയോ വേണ്ട എന്നതും പ്രധാനമാണ്.
യോഗി ആദിത്യനാഥിനെ കാണാനായി 10 വയസ്സുകാരി ഓടിയത് 200 കിലോമീറ്റർ
ഓൺലൈൻ പണമിടപാടുകൾ നടത്തുവാൻ ഭൂരിഭാഗം പേരും ആശ്രയിക്കുന്ന ഒരു ആപ്പ് ആണ് ഗൂഗിൾ പേ. പക്ഷെ ഈ അടുത്തായി കൂടുതൽ തടസങ്ങൾ ഗൂഗിൾ പേയിൽ വരാറുണ്ട്. പണം കൈമാറിയ ശേഷം സ്വീകർത്താവിന് പണം ലഭിക്കാതെ വരുന്നതാണ് പ്രധാനമായും ഉയരുന്ന പരാതികളിൽ ഒന്ന്. ഇടപാടുകൾ നടക്കാതെ വരുന്നതും പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്.
കാത്തിരിപ്പിന് വിരാമം; ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വരുന്നു
ഇടപാടുകൾ നടത്തുന്നതിന് മുൻപായി തന്നെ ഇന്റർനെറ്റ് കണക്ഷൻ ശ്രദ്ധിക്കുക. അപ്ഡേറ്റ് ആവശ്യമാണ് എങ്കിൽ അപ്ഡേറ്റ് ചെയ്യുക തന്നെ വേണം. മാത്രമല്ല, നമ്മളിൽ പലരും “cache” ക്ലിയർ ചെയ്യാറില്ല എന്നതാണ് യാഥാർഥ്യം. cache ക്ലിയർ ചെയ്താൽ തന്നെ ഗൂഗിൾ പേയിൽ നേരിടുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ കുറയ്ക്കുവാൻ സാധിക്കും. ഓൺലൈൻ ഇടപാടുകൾ സജീവമായതിനാൽ തന്നെ നമ്മൾ നടത്തുന്ന ഇടപാടുകൾ കൃത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക