തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.
സഞ്ചരിച്ചുകൊണ്ടിരിക്കെ മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയര്‍ പൊട്ടിത്തെറിച്ച് ഊരി പോവുകയായിരുന്നു.
എന്നാല്‍, അപകടത്തില്‍ നിന്നും മന്ത്രി അദ്ഭുതകരമായി രക്ഷപ്പെട്ടു. വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെങ്കിലും വേഗത കുറവായതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. തിരുവനന്തപുരം കുറവന്‍കോണത്തിന് സമീപത്തുവെച്ചായിരുന്നു കാറിന് കേടുപാട് പറ്റിയത്.
ഔദ്യോഗിക കാറിന്റെ ടയര്‍ ഡിസ്കോടെയായിരുന്നു ഊരിപ്പോയത്. 20 കിലോമീറ്റര്‍ വേഗതയിലായിരുന്നു ടയര്‍ പൊട്ടിത്തെറിക്കുമ്പോള്‍ മന്ത്രിയുടെ വാഹനം സഞ്ചരിച്ചുകൊണ്ടിരുന്നത്.
ഇതിനാലാണ് വാഹനം മറിയാതെ രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക