റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് രണ്ടുപേർ കൂടി മരിച്ചു. പുതുതായി 83 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 249 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,52,479 ആയി.
രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 7,38,780 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,068ഉം. രോഗബാധിതരിൽ 4,631 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ഇതിൽ 60 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക