പാലക്കാട്: തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലാ കളക്ടര്‍ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കുമോ എന്നതിൽ വ്യക്തത നൽകാതെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ .
അക്രമികളോട് എന്ത് ചർച്ച ചെയ്യാനാണെന്ന ചോദ്യമുയര്‍ത്തിയ സുരേന്ദ്രൻ, സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമോ എന്നത് കൂടിയാലോചനകൾക്ക് ശേഷം അറിയിക്കാമെന്നും മറുപടി നൽകി.
സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമശനമാണ് ബിജെപി ഉയര്‍ത്തുന്നത്. പൊലീസിന്റെ കൈയിൽ വിലങ്ങിട്ട സ്ഥിതി വിശേഷമാണ് കേരളത്തിലിപ്പോഴുള്ളതെന്നും ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ആര്‍എസ് എസിനും ബിജെപിക്കുമെതിരെ ഏകപക്ഷീയമായ ആക്രമണമാണ് നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ഈ മാസം 29 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെത്തും. കർശന നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക