കൊച്ചി: കോടഞ്ചേരിയില്‍ മിശ്ര വിവാഹിതയായ ജോയ്സനയെ ചൊവ്വാഴ്ച ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ജോയ്സ്നയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പ്രകാരമാണ് നിര്‍ദ്ദേശം.
ജസ്റ്റിസ് സതീഷ് നൈനാന്, ജസ്റ്റിസ് സിഎസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.
ജോയ്സ്നയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് നേരത്തെ പൊലീസിലും പരാതി നല്‍കിയിരുന്നു.
അന്ന് ജോയ്സ്ന ഭര്‍ത്താവ് ഷെജിനൊപ്പം താമരശേരി കോടതിയില്‍ ഹാജരാവുകയും തന്റെ ഇഷ്ടപ്രകാരം വീട്ടില്‍ നിന്നിറങ്ങിയതാണെന്നും വ്യക്തമാക്കി.
തുടര്‍ന്ന് ഷെജിനൊപ്പം പോവാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക