ജിദ്ദ: നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കടയ്ക്കൽ തലവറമ്പ് സ്വദേശി മുഹമ്മദ് ഇസ്മായിൽ നസറുദ്ദീൻ ( 52 ) ആണു മരിച്ചത്.
ജിദ്ദ അൽ ഖുംറ ഡിസ്ട്രിക്ടിൽ ജോലി ചെയ്തു വരികയായിരുന്നു.ഈയാഴ്ച നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു നസ്റുദ്ദീനെന്നു ബന്ധുക്കൾ പറഞ്ഞു.
മെഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ മറവു ചെയ്യും. സോഷ്യൽ ഫോറം വെൽഫെയർ ടീം അംഗം റാഫി കൊല്ലത്തിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി വരുന്നുണ്ട്. മകൻ സൈഫുദ്ദീൻ ജിദ്ദയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക