ന്യൂഡെല്‍ഹി: തലസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്.
ഇന്നലെ 461 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5.33 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്.
ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച 26 ശതമാനമായിരുന്നു പോസറ്റിവിറ്റി നിരക്ക്.ഡല്‍ഹിയിലെ സ്വകാര്യ സ്കൂളില്‍ ഒരു കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്കൂള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ സ്കൂളില്‍ എത്തേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക